വൈദ്യുതി ബോർഡ് നൽകുന്ന ബില്ലുകൾ മായാതെ നോക്കണം : മനുഷ്യാവകാശ കമ്മീഷൻ 

MAY 14, 2025, 7:00 AM

 കൊല്ലം :  വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.

 ഇലക്ട്രിസിറ്റി ബോർഡ് കമ്പ്യൂട്ടർ വഴി പ്രിന്റ് ചെയ്ത് നൽകുന്ന ബില്ലിലെ അക്ഷരങ്ങൾ വളരെ വേഗം മാഞ്ഞു പോകുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.

 കെ.എസ്.ഇ.ബി. യിൽ നേരിട്ട് പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

 എന്നാൽ 75 ശതമാനം ഉപഭോക്താക്കളും പണമടയ്ക്കാൻ ഓൺലൈൻ സേവനമാണ് ആശ്രയിക്കുന്നതെന്ന് ഇലക്ട്രിസിറ്റി ബോർഡ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  കേന്ദ്രസർക്കാർ നൽകുന്ന റാങ്കിംഗിൽ ഓൺലൈൻ പണമിടപാടിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  ഓൺലൈൻ ഇടപാട് പുനഃപരിശോധിക്കണമെന്ന ആവശ്യത്തിൽ കമ്മീഷൻ ഇടപെട്ടില്ല.

 മഷിയുടെ കുറവ് കാരണമാണ്കമ്പ്യൂട്ടർ ബില്ലുകൾ മാഞ്ഞുപോകുന്നതെന്ന പരാതിക്കാരന്റെ ആരോപണം ഗൗരവതരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  ഇക്കാര്യം വൈദ്യുതി ബോർഡ് ഗൗരവമായെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  ഇലക്ട്രിസിറ്റി ബോർഡ് സെക്രട്ടറിക്കാണ്  കമ്മീഷൻ നിർദ്ദേശം നൽകിയത്.  പെരുമൺ സ്വദേശി ഡി. ദേബാർ സമർപ്പിച്ച പരാതിയിലാണ് നടപടി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam