നിലവിൽ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി.
2023 ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മെസ്സി അമേരിക്കൻ ക്ലബ്ബിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ഫ്രീ ഏജന്റായിട്ടായിരുന്നു ഇന്റർ മയാമിയിലേക്ക് അദ്ദേഹം എത്തിയത്.
ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി രണ്ടര വർഷ കരാറാണ് ലയണൽ മെസ്സി ഒപ്പുവെച്ചത്. ഈ കരാർ 2025 ഡിസംബറോടെ അവസാനിക്കുകയാണ്.
കരാർ അവസാനിക്കാനിരിക്കുന്ന മെസ്സിയുമായി പുതിയ കോണ്ട്രാക്റ്റ് ഒപ്പുവെക്കാൻ ഇന്റർ മയാമിക്ക്പദ്ധതികളുണ്ടെന്ന് അതിനിടെ പല തവണ റിപ്പോർട്ടുകൾ വന്നു.
ഇപ്പോഴിതാ ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബിൽ തുടരാൻ സാധ്യത കുറവാണെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.അതേ സമയം ലയണൽ മെസ്സി ക്ലബ്ബ് വിടുകയാണെങ്കിൽ ഇന്റർ മയാമിക്ക് അത് കനത്ത ക്ഷീണമായിരിക്കുമെന്ന കാര്യം ഉറപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്