കാബൂൾ : അഫ്ഗാനിസ്ഥാനിൽ ചെസ് മത്സരങ്ങൾ നിരോധിച്ച് താലിബാൻ ഭരണകൂടം. മതപരമായി ചെസ് വിലക്കപ്പെട്ടതാണെന്നും ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. അഫ്ഗാൻ ചെസ് ഫെഡറേഷൻ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
2021ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം താലിബാൻ അഫ്ഗാനിലെ വിദ്യാഭ്യാസകായിക സാംസ്കാരിക മേഖലകളിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. കളിക്കളങ്ങൾ പലതും നശിപ്പിക്കപ്പെട്ടു. അഫ്ഗാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലാണ് പരിശീലിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്