ന്യൂജേഴ്സി വിമാനത്താവളത്തില്‍ സ്‌കൈഡൈവിംഗ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; യാത്രക്കാര്‍ക്ക് പരിക്ക്

JULY 2, 2025, 7:44 PM

വാഷിംഗ്ടണ്‍: ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രകാരം ബുധനാഴ്ച വൈകുന്നേരം ഫിലാഡല്‍ഫിയയുടെ തെക്കുകിഴക്കുള്ള ന്യൂജേഴ്സി വിമാനത്താവളത്തില്‍ 15 പേരുമായി സഞ്ചരിച്ചിരുന്ന ഒരു സ്‌കൈഡൈവിംഗ് വിമാനം റണ്‍വേയയില്‍ നിന്ന് തെന്നിമാറി. എഫ്എഎയുടെ പ്രാഥമിക പ്രസ്താവന പ്രകാരം, പ്രാദേശിക സമയം വൈകുന്നേരം 5:30 ഓടെ ക്രോസ് കീസ് വിമാനത്താവളത്തിന് സമീപമുള്ള കാട്ടിലേക്കാണ് സെസ്ന 208- ബി തകര്‍ന്നുവീണത്.

സിഎന്‍എന്‍ അഫിലിയേറ്റ് ഡബ്ല്യുപിവിഐയില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ വീഡിയോയില്‍, മെഡിക്കല്‍ ഇവാക്വേഷന്‍ ഹെലികോപ്റ്ററുകളിലേക്ക് നിരവധി സ്‌ട്രെച്ചറുകള്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണിച്ചിരുന്നു. ന്യൂജേഴ്സിയിലെ കാംഡനിലുള്ള കൂപ്പര്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് അഞ്ച് പേരെ കൊണ്ടുപോയതായി ഒരു വക്താവ് പറഞ്ഞു. തങ്ങളുടെ ട്രോമ സര്‍ജന്മാരില്‍ ഒരാളും ഇഎംഎസ് ക്രൂ അംഗങ്ങളും അവിടെ സ്ഥലത്തുണ്ട്. അതിനാല്‍ സ്ഥിതി എന്താണെന്ന് അറിയാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് വെന്‍ഡി മാരാനോ സിഎന്‍എന്നിനോട് പറഞ്ഞു.

ഫ്‌ലൈറ്റ് റഡാര്‍ 24 ല്‍ നിന്നുള്ള ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നത് ട്രാക്കിംഗ് ഡാറ്റ നിര്‍ത്തുന്നതിന് തൊട്ടുമുമ്പ് വിമാനം മിനിറ്റില്‍ 3,008 അടി വേഗതയില്‍ താഴേക്ക് പതിച്ചു എന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam