കൊച്ചി: കേരള തീരത്തു മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ സാൽവേജ് പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന പരാതി പരിശോധിച്ചു വിശദീകരണം നൽകാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനു ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് ചാൾസ് ജോർജ് നൽകിയ ഹർജിയിലാണ് സാൽവേജ് പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതി ഉന്നയിച്ചത്.
കപ്പലിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കാനുള്ളതിനാലാണു നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ വൈകുന്നതെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
ഇതിനിടെയാണ് തങ്ങൾ ഉടമകളല്ലെന്നും മാനേജേഴ്സ് മാത്രമാണെന്നുമാണു മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) അറിയിച്ചതെന്നു സർക്കാരിനായി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്