തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബെയ്ലിൻ ദാസിൻ്റെ അഭിഭാഷ അംഗത്വം റദ്ദാക്കണമെന്ന് ശുപാർശ.
തിരുവനന്തപുരം ബാർ അസോസിയേഷൻ്റേതാണ് ബെയ്ലിൻ ദാസിൻ്റെ അഭിഭാഷ അംഗത്വം റദ്ദാക്കണമെന്ന് ശുപാർശ ചെയ്തുള്ള റിപ്പോർട്ട്. ബാർ കൗൺസിലിന് ബാർ അസോസിയേഷൻ റിപ്പോർട്ട് നൽകി. മർദ്ദിച്ചത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ബാർ അസോസിയേഷൻ കണ്ടെത്തി.
യുവ അഭിഭാഷകയെ മർദിച്ച സംഭവം; അടിയന്തിര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍
ബാർ അസോസിയേഷൻ പ്രസിഡൻറ് പ്രമോദ് പള്ളിച്ചൽ ആണ് റിപ്പോർട്ട് നൽകിയത്.
അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് യുവതി പറഞ്ഞിരുന്നു. ഇന്നലെ രാത്രിയോടുകൂടിയാണ് വഞ്ചിയൂർ പൊലീസ് ജൂനിയർ അഭിഭാഷകയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി ബെയ്‌ലിൻ ദാസ് ഇപ്പോഴും ഒളിവിലാണ്. ഇന്നലെ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്