കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനായി പോകുമെന്നു ഉറപ്പായതോടെ റയല്‍ മാഡ്രിഡിനു പുതിയ പരിശീലകന്‍.
മുന്‍ റയല്‍, സ്‌പെയിന്‍ താരവും നിലവില്‍ ജര്‍മന്‍ ബുണ്ടസ് ലീഗ ടീം ബയര്‍ ലെവര്‍കൂസന്‍ കോച്ചുമായ ഷാബി ആലോണ്‍സോ റയലിന്റെ പുതിയ പരിശീലകനാകും.
അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ഷാബിയുടെ തന്ത്രത്തിലായിരിക്കും റയല്‍ കളിക്കുക. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഷാബി റയല്‍ പരിശീലകനാകുന്നത്.
കഴിഞ്ഞ ദിവസം ഷാബി താന്‍ ബയര്‍ ലെവര്‍കൂസന്‍ പടി ഇറങ്ങുകയാണെന്നു വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ തുടരെ 11 സീസണുകളായി കിരീടം ഉയര്‍ത്തിയ ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്വത്തിനു കടിഞ്ഞാണിട്ട് ലെവര്‍കൂസനെ ചരിത്രത്തിലാദ്യമായി ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിക്കാന്‍ ഷാബിക്ക് സാധിച്ചിരുന്നു.
അതും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അവര്‍ കഴിഞ്ഞ തവണ കിരീടം സ്വന്തമാക്കിയത്. ഇത്തവണ കിരീടം ബയേണ്‍ തിരിച്ചു പിടിച്ചെങ്കിലും ലെവര്‍കൂസന്‍ രണ്ടാം സ്ഥാനത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്