വിദ്യാർത്ഥി കാലം നൈപുണി പരിശീലനത്തിനുള്ള അവസരമാക്കണം: സി. മുഹമ്മദ് ഫൈസി

MAY 14, 2025, 8:47 AM

മർകസ് വിദ്യാർത്ഥി യൂണിയൻ പുനഃസംഘടിപ്പിച്ചു.

കോഴിക്കോട്: വിദ്യാർത്ഥി കാലം വിവിധ നൈപുണികൾ പരിചയപ്പെടാനും ആർജിക്കാനും പരിശീലിക്കാനുമുള്ള അവസരമാക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി. ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന പുനഃസംഘടനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ വികസനം ലക്ഷ്യംവെക്കുന്നതോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും സ്പന്ദനമറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് യൂണിയനുകൾക്ക് കീഴിൽ പദ്ധതിയിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജാമിഅ സീനിയർ മുദരിസ് വി.പി.എം. ഫൈസി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി ചെറുശോല സന്ദേശ പ്രഭാഷണം നടത്തി. അൻസാർ സഖാഫി പറവണ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇഹ്‌യാസുന്നയുടെ  2025 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, അബ്ദു സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, അബ്ദുൽ കരീം ഫൈസി വാവൂർ എന്നിവർ സംബന്ധിച്ചു. തൻസീഹ് കൽപ്പകഞ്ചേരി സ്വാഗതവും മിസ്അബ് പിലാക്കൽ നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam