മന്ത്രി ഒ.ആർ. കേളു കാന്തപുരത്തെ സന്ദർശിച്ചു

MAY 14, 2025, 8:53 AM

കോഴിക്കോട്: കേരള പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. വയനാടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കാരന്തൂർ മർകസിൽ എത്തിയാണ് മന്ത്രി കാന്തപുരത്തെ കണ്ടത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ വയനാട് പ്രളയ പുനരധിവാസവും വന്യമൃഗ ശല്യവും സംസാരവിഷയമായി. 

പുനരധിവാസ പ്രവർത്തങ്ങളിൽ സാധിക്കുന്ന സഹായങ്ങൾ ഇനിയും നിർവഹിക്കാൻ മർകസും സുന്നിസംഘടനകളും തയ്യാറാണെന്ന് കാന്തപുരം ഉസ്താദ് മന്ത്രിയെ അറിയിച്ചു. അനാഥ വിദ്യാർഥികൾക്ക് പി.എസ്.സി, യു.പി.എസ്.സി, മത്സര പരീക്ഷാ പരിശീലനങ്ങൾ നൽകുന്ന മാനന്തവാടിയിലെ മർകസ് ഐഷോറിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി സന്തോഷമറിയിച്ചു. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ സി.പി. ഉബൈദുല്ല സഖാഫി, പി. ഉസ്മാൻ മൗലവി വയനാട്, സി.പി. സിറാജുദ്ദീൻ സഖാഫി എന്നിവർ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam