സ്വന്തം മരണവാർത്ത പത്രത്തിൽ നൽകി, മുക്കുപണ്ടം പണയംവച്ച് പണവുമായി മുങ്ങി; പ്രതി അറസ്റ്റിൽ  

MAY 17, 2025, 12:40 AM

പാലക്കാട്: മരണപ്പെട്ടെന്ന് വാർത്ത സ്വയം പത്രത്തിൽ കൊടുത്തു മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ  പ്രതി പോലീസ് പിടിയിൽ. 

കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയസ്ഥാപനത്തിൽ നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. 

പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ മയാലിൽ വീട്ടിൽ സജീവ് എം.ആറിനെയാണ് കൊടെെക്കനാലിൽ നിന്ന് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. 2024-ലാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

vachakam
vachakam
vachakam

തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത നൽകി. അതിന് ശേഷം ഒളിവിൽ പോയി. പ്രതി ഇതേ തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണങ്ങൾ നടന്നുവരികയാണ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam