മുംബൈ: അഭിമന്യു ഈശ്വരന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. 8 വര്‍ഷത്തിന് ശേഷം മലയാളിയായ കരുണ്‍ നായരുടെ തിരിച്ചുവരവാണ് ടീമിന്റെ പ്രധാന പ്രത്യേകത. 2017 ലാണ് ഇന്ത്യയ്ക്കായി അവസാനമായി ഒരു ടെസ്റ്റ് മത്സരം കരുണ്‍ നായര്‍ കളിച്ചത്.
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കാന്റര്‍ബറിയിലും നോര്‍ത്താംപ്ടണിലും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും തുടര്‍ന്ന് സീനിയര്‍ ഇന്ത്യ പുരുഷ ടീമിനെതിരെ ഒരു മത്സരവും ടീം കളിക്കും.
ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പരിചയസമ്പന്നനായ ബാറ്റ്സ്മാനെന്ന നിലയിലാണ് കരുണ്‍ നായരെ ഉള്‍പ്പെടുത്തിയത്. ദേശീയ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കാന്‍ 31 കാരനായ അദ്ദേഹത്തിന് ഈ പര്യടനം വിലപ്പെട്ട അവസരം നല്‍കും.
ധ്രുവ് ജുറേലാണ് ടീം വൈസ് ക്യാപ്റ്റന്‍. 2025 ലെ ഐപിഎല്ലില്‍ പരിക്കേറ്റ് പുറത്തായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ടോപ്പ് ഓര്‍ഡറിനെ ശക്തിപ്പെടുത്തുന്നു. രണ്ടാം മത്സരത്തിന് മുമ്പ് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ടീമിനൊപ്പം ചേരും. ഇത് ബാറ്റിംഗ് നിരയെ കൂടുതല്‍ ശക്തിപ്പെടുത്തും. സമീപകാലത്ത് ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു.
സീനിയര്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന നിരവധി കളിക്കാര്‍ക്ക് ഇംഗ്ലണ്ട് പര്യടനം ഒരു നിര്‍ണായക ചവിട്ടുപടിയായിരിക്കും.
ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ് നായര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുത്താര്‍, തനുഷ് കൊട്ടിയാന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത്, അന്‍ഷുല്‍ റാണ, അന്‍ഷുല്‍ റാണ, ആകാശ് ദീപ്. സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ, ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്