ന്യൂയോര്‍ക്ക്: പാകിസ്ഥാനെതിരെയുള്ള പ്രതിരോധത്തില്‍ ഇന്ത്യ മികവ് പുലര്‍ത്തിയെന്ന് യുഎസ് മുന്‍ സൈനിക ഓഫീസര്‍ ജോണ്‍ സ്‌പെന്‍സര്‍. പാകിസ്ഥാനില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താന്‍ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുമായി ചെറുത്തുനില്‍ക്കാനാകില്ലെന്നും ജോണ്‍ സ്‌പെന്‍സര്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
''പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നതിലും പാകിസ്ഥാന്റെ ഡ്രോണുകള്‍ തകര്‍ക്കുന്നതിലും മിസൈലുകളെ പ്രതിരോധിക്കുന്നതിലും ഇന്ത്യന്‍ സൈന്യം വിജയിച്ചു. ചൈനീസ് പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മികച്ചതാണ്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ചൈനീസ്, പാകിസ്ഥാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിച്ചു''. ഓപ്പറേഷന്‍ സിന്ദൂറിനെ ഭീകരതയ്ക്കെതിരായ യുദ്ധത്തിലെ വഴിത്തിരിവ് എന്നാണ് സ്‌പെന്‍സര്‍ വിശേഷിപ്പിച്ചത്.
ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന് കനത്ത നഷ്ടം വരുത്തി. ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക സന്ദേശം എന്താണെന്ന് വ്യക്തമായിരിക്കുന്നു. വരും കാലങ്ങളില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ഈ ഓപ്പറേഷനെ കുറിച്ച് പഠിക്കും. ഭീകരതയ്ക്കെതിരെ പോരാടുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍.
സിന്ധു നദീജല കരാര്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും സ്‌പെന്‍സര്‍ ശക്തമായി പിന്തുണച്ചു. ഭീകരസംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് പാകിസ്ഥാന്‍ ചിന്തിക്കണം. അതിനുള്ള ബുദ്ധിപരമായ സമീപനമാണിതെന്നും മുന്‍ സൈനിക ഓഫീസര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്