മുംബൈ: ദേശീയ സുരക്ഷാ കാരണങ്ങളാല്‍ തുര്‍ക്കി കമ്പനിയായ സെലെബിയുടെ സുരക്ഷാ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡോ തായ് എയര്‍പോര്‍ട്ട് സര്‍വീസസിനെ ഏല്‍പ്പിച്ച് മുംബൈ വിമാനത്താവളം. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മൂന്ന് മാസത്തേക്കാണ് ഇന്‍ഡോ തായിയുമായുള്ള കരാര്‍.
ദീര്‍ഘകാല ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മൂന്ന് ദിവസത്തിനുള്ളില്‍ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍എഫ്പി) പ്രക്രിയ ആരംഭിക്കുമെന്നും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് നടത്തുന്ന മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (മിയാല്‍) സ്ഥിരീകരിച്ചു.
നിലവില്‍ ഒമ്പത് വിമാനത്താവളങ്ങളില്‍ ഇന്‍ഡോ തായ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രവര്‍ത്തിക്കുന്നുണ്ട്. തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മുംബൈ വിമാനത്താവളത്തില്‍ സെലിബിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിലവിലെ എല്ലാ ജീവനക്കാരെയും അവരുടെ നിലവിലുള്ള തൊഴില്‍ നിബന്ധനകളും വ്യവസ്ഥകളും നിലനിര്‍ത്തി ഇന്‍ഡോ തായ് എയര്‍പോര്‍ട്ട് സര്‍വീസസിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കും. അതുവഴി തൊഴില്‍ നഷ്ടം ഉണ്ടാകില്ലെന്നും എയര്‍ലൈന്‍ പങ്കാളികള്‍ക്ക് തുടര്‍ച്ചയായ സേവന വിതരണം ഉറപ്പാക്കുമെന്നും മിയാല്‍ കൂട്ടിച്ചേര്‍ത്തു.
സേവന തുടര്‍ച്ച നിലനിര്‍ത്തുന്നതിനായി നിലവില്‍ സെലിബിയുടെ ഉടമസ്ഥതയിലുള്ള എല്ലാ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഉപകരണങ്ങളും ഇന്‍ഡോ തായ് എയര്‍പോര്‍ട്ട് സര്‍വീസസിന് പാട്ടത്തിന് നല്‍കുമെന്നും വിമാനത്താവളം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്