കൊല്ലം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടിയത്. എം സ്വരാജിൻ്റെ 2018 ലെ പ്രസംഗത്തിൻ്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി.
മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്ന് തുടങ്ങിയ വാചകങ്ങളാണ് എം സ്വരാജിൻ്റെ പ്രസംഗത്തിലുണ്ടായിരുന്നത്.
അയ്യപ്പൻ്റെ ബ്രഹ്മചര്യം അവസാനിച്ചെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു. വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും വിഷ്ണു സുനിൽ നേരത്തെ പരാതി നൽകിയെങ്കിലും കേസ് എടുക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്