സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട് 

APRIL 6, 2026, 5:47 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പ്.

മഴ സാഹചര്യം കണക്കിലെടുത്ത് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നൽകിയിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. മറ്റു ജില്ലകളിൽ ശക്തമായ മുന്നറിയിപ്പ് ഇല്ലെങ്കിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam