തിരുവനന്തപുരത്തെ നവജാത ശിശു മരണം: മരണ കാരണം ശ്വാസംമുട്ടൽ; നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

APRIL 6, 2026, 12:25 PM

തിരുവനന്തപുരം: കാട്ടാക്കട പുഴനാട്ടെ നവജാത ശിശുവിന്റെ മരണത്തിൽ നിർണായകമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ഇതോടെ മാതാവ് ഷംനക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചു.

നിലവിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷംനക്കെതിരെ നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഷംന കുഞ്ഞിന് ജന്മം നൽകിയതെന്ന് വിവരം. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് ഷംനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഭർത്താവ് അൽത്താഫ് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഷംന വയറുവേദനയെ തുടർന്ന് കിടന്നിരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഓട്ടോറിക്ഷ വിളിക്കാൻ പോയ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നൽകിയതും കുഞ്ഞ് മരിച്ചതും.

vachakam
vachakam
vachakam

തിരികെ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഷംനയെയും കുഞ്ഞിനെയും കണ്ട അൽത്താഫ് ഉടൻ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഷംന ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്ന് അൽത്താഫ് മൊഴി നൽകി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam