KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്

APRIL 6, 2026, 9:49 AM

കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കെപിസിസി ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമനടപടിക്ക്.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും കളക്ടർക്കും പരാതി നൽകി. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ വ്യാജ സന്ദേശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് കത്തുനല്‍കി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.

vachakam
vachakam
vachakam

ഈ വ്യാജവാര്‍ത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടര്‍മാരുടെ മനസ്സില്‍ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. എഐ (AI) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഒപ്പ് വ്യാജമായി നിർമ്മിച്ചതാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

വടകരയിലെ 'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദത്തിന് സമാനമായ രീതിയിൽ പരാജയഭീതി പൂണ്ട രാഷ്ട്രീയ എതിരാളികൾ നടത്തുന്ന നുണ ബോംബാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഐടി നിയമങ്ങളുടെയും പെരുമാറ്റച്ചട്ടത്തിന്റെയും നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളതെന്നും വ്യാജ രേഖ ചമച്ചവർക്കെതിരെയും അത് പ്രചരിപ്പിച്ചവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് പരാതിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർദേശിച്ച് താൻ കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam