ബിജെപിയുടെ 'പുലികൾ' നിയമസഭയിലെത്തും, സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി  

APRIL 6, 2026, 9:36 AM

പാലാ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്നും സംസ്ഥാനത്ത് ഇത്തവണ 'സർപ്രൈസ് റിസൾട്ട്' ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ഐബി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കടിച്ച് പറിക്കുന്ന പുലികളെപ്പോലെ ബിജെപി അംഗങ്ങൾ ഇക്കുറി നിയമസഭയിലെത്തുമെന്നും, കേരളം ഇനി ഭരിക്കുന്നവർക്ക് അത് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

"സ്വർണ്ണം മോഷ്ടിച്ചവരോട് അത് തിരികെ കൊണ്ടുവന്ന് വയ്ക്കടാ എന്ന് നേരിട്ട് പറയാൻ കെൽപ്പുള്ളവർ നിയമസഭയിൽ ഉണ്ടാകും," എന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

രാജ്യം ഏക സിവിൽ കോഡിലേക്കാണ് നീങ്ങുന്നതെന്നും എഫ്‌സിആർഎ (FCRA) നിയന്ത്രണങ്ങളിൽ ആശങ്കയുള്ളവർ കള്ളന്മാരാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. കണക്കുകൾ കൃത്യമാണെങ്കിൽ ആരും ഭയപ്പെടേണ്ടതില്ലെന്നും ബിനാമി ഇടപാടുകൾ ഇല്ലാത്തവർക്ക് എന്തിനാണ് ആശങ്കയെന്നും അദ്ദേഹം ചോദിച്ചു.

പാലായിൽ ഷോൺ ജോർജിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, "പാലാക്കാർ കൊടുക്കൂ, ഷോൺ എടുക്കട്ടെ അവന്റെ അപ്പൻ പൂഞ്ഞാറും എടുക്കട്ടെ" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടെ കരുത്തുറ്റ സാന്നിധ്യം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam