വോട്ട് ചെയ്യാൻ പോകാൻ ഊബറിൽ സൗജന്യ യാത്ര, വോട്ട് കഴിഞ്ഞാൽ കോഫി; പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

APRIL 6, 2026, 5:56 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് ഈ നീക്കം.

കോഫി ഷോപ്പ് ശൃംഖലയായ കഫെ കോഫി ഡേയുമായി ചേർന്നാണ് പുതിയ ഓഫർ. ഏപ്രിൽ 9ന് വോട്ട് ചെയ്ത് കഫെ കോഫി ഡേ ഔട്ട്ലെറ്റിൽ എത്തുന്ന ആദ്യ 15 പേർക്ക് 25% വിലക്കുറവ് ലഭിക്കും. സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ ഓഫർ ബാധകമാണ്.

ഇതിനു പുറമെ, വോട്ടർമാർക്ക് സഹായകരമായ മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉബർ ഇന്ത്യയുമായി സഹകരിച്ച് പോളിംഗ് ബൂത്തിലേക്ക് എത്താൻ സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആപ്പിലെ കാർ, ഓട്ടോ, ബൈക്ക് സേവനങ്ങളിൽ രണ്ടുകിലോമീറ്റർ വരെ യാത്ര പൂർണമായും സൗജന്യമായിരിക്കും.

vachakam
vachakam
vachakam

കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ‘വോട്ട് സ്വീറ്റൻഡ് കേരള’ ക്യാംപെയിനും നടപ്പിലാക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിൽ ആദ്യമായി വോട്ട് ചെയ്യുന്നവർക്കായി ഹൽവ വിതരണം ചെയ്യും. ഓരോ ജില്ലയിലും ഏകദേശം 200 കന്നി വോട്ടർമാർക്ക് ഈ സൗകര്യം ലഭ്യമാകും.

യുവാക്കളെ കൂടുതൽ സജീവമായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുത്തുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam