കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ഫോൺ രേഖകൾ നിർണായക തെളിവായതായി പൊലീസ് വ്യക്തമാക്കി. അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചിരുന്നുവെങ്കിലും, അവർ ഫോൺ എടുത്തില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഡിജിറ്റൽ തെളിവുകൾ മുഴുവനായും ശേഖരിച്ചതിന് ശേഷം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ അറിയിച്ചു.
അതേസമയം, നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. രഞ്ജിത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഷൂട്ടിംഗ് ലൊക്കേഷനിലും, പിടിച്ചെടുത്ത കാരവൻ സൂക്ഷിച്ചിരിക്കുന്ന കൊച്ചി സിറ്റി എ.ആർ ക്യാമ്പ് പരിസരത്തും തെളിവെടുപ്പ് നടത്തി. ഉദയംപേരൂർ വനിതാ എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കേസുമായി ബന്ധപ്പെട്ട് കാരവൻ ഡ്രൈവറുടെയും ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
