തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണ വിവാദത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഭാരതീയ ന്യായ സംഹിത (BNS) 170 (I) (i), 173 വകുപ്പുകളും ജനപ്രാതിനിധ്യ നിയമം 1951 123 (1) വകുപ്പും പ്രകാരമാണ് നടപടി.
കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കി കേസെടുത്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റുകൾ തയ്യാറാക്കിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഏകദേശം 72,542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പൊലീസ് അറിയിച്ചു.
മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനായാണ് കിറ്റ് തയ്യാറാക്കിയതെന്ന് ടി എൻ പ്രതാപൻ പരാതി നൽകിയിരുന്നു. ഇതിന് മുൻപ് ഒളരിക്കരയിലും കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
