ജി. സുധാകരന് പരാജയഭീതി, സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല: സജി ചെറിയാൻ

APRIL 6, 2026, 9:40 AM

ആലപ്പുഴ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ.

ജി. സുധാകരന് നിലവിൽ പരാജയഭീതിയാണെന്നും ജയിക്കാൻ വേണ്ടി ഏത് തരം പരാമർശവും നടത്താമെന്ന മോശം മാനസികാവസ്ഥയിലാണ് അദ്ദേഹമെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.

ഒരു സ്ത്രീയെ സമുദായം പറഞ്ഞ് ആക്ഷേപിക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, അമ്പലപ്പുഴയിലെ ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അവർ ഈ അവസരവാദത്തിന് അറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സി.എസ്. സുജാത ദീർഘകാലമായി സംഘടനാരംഗത്ത് സജീവമായ വ്യക്തിയാണെന്നും അവർക്ക് ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ജി. സുധാകരൻ ഇപ്പോൾ ശത്രുക്കൾക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹത്തെ ഇനി 'നേതാവ്' എന്ന് വിളിക്കരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാർമികതയാണ് ഒരു നേതാവിന് വേണ്ട പ്രധാന ഗുണമെന്നും അത് സുധാകരന് നഷ്ടപ്പെട്ടതായും സജി ചെറിയാൻ ആരോപിച്ചു. സ്വന്തം നിലവാരം നശിപ്പിച്ച സുധാകരൻ തന്നെ വിശ്വസിച്ച ജനങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും മന്ത്രി ആഞ്ഞടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam