അന്തരിച്ച മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി.“നമുക്കെല്ലാവര്‍ക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗത്തിന്‍റെ വേളയില്‍ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാല്‍”, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.ഒപ്പം മോഹന്‍ലാലും അമ്മയും ചേര്‍ന്നുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.മരണവിവരം അറിഞ്ഞതിന് പിന്നാലെ എറണാകുളം എളമക്കരയിലെ വീട്ടില്‍ മമ്മൂട്ടി എത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം.പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്.പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്.
ഇന്ന് വൈകിട്ട് തിരുവനന്തപുരം മുടവന്‍മുകളിലെ വീട്ടുവളപ്പിലാണ് സംസ്കാരം. കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
