സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയിൽ നിന്നും പുറത്താക്കി.ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ നോബിൾ മാത്യു പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിൽ വിമതനായി മത്സരിക്കാനുള്ള നീക്കത്തിനിടയിലാണ് നോബിൾ മാത്യുവിനെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ നോബിൾ മാത്യു പരസ്യ പ്രചാരണം നടത്തിയത്.
അതേസമയം, പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പുറത്താക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
