തൃശൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ

MARCH 16, 2026, 8:37 PM

തൃശൂർ: തൃശ്ശൂരിലെ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. അയൽവാസിയായ തോമസിന്റെ കുത്തേറ്റ് നാൽപത്തിയഞ്ചുകാരിയായ ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് കൊല്ലപ്പെട്ടത്. 

ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സൗമ്യയുടെ തുടയിലാണ് കുത്തേറ്റത്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.  

vachakam
vachakam
vachakam

 കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് പിടികൂടുകയായിരുന്നു.

വീട്ടിൽ വളർത്തുന്ന നായ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് സൗമ്യ അതിന്റെ പിറകേ ഇറങ്ങിയപ്പോൾ കത്തിയുമായി പിറകേയെത്തിയ തോമസ് കുത്തുകയായിരുന്നു. കുത്തേറ്റ് അര മണിക്കൂറോളം റോഡിൽ കിടന്ന സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam