ആലപ്പുഴ: ബജറ്റ് പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതി.
ജൂലൈ 5ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് തോട്ടപ്പള്ളിയില്‍ വിപുലമായ യോഗം ചേരാണ് സമരസമിതി തീരുമാനം.
വിഷയത്തില്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ തോട്ടപ്പള്ളിയില്‍ വീണ്ടും സമരം നടത്തുമെന്നും തെറ്റായ വഴിക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും സമരസമിതി ചെയര്‍മാന്‍ എസ് സുരേഷ് കുമാര്‍ വ്യക്തമാക്കി.
'ആലപ്പുഴയുടെ തീരങ്ങളില്‍ ഖനനം നടത്തില്ലായെന്നത് യുഡിഎഫ് തീരുമാനം ആണെന്നും എന്ന് യുഡിഎഫ് അധികാരത്തില്‍ വരുന്നോ അന്ന് കരിമണല്‍ ഖനനം ഉണ്ടാകില്ലെന്നും ഞങ്ങള്‍ക്ക് അദ്ദേഹം ഉറപ്പുതന്നതാണ്.
ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം നടപ്പാക്കാന്‍ മുതിരുകയാണെങ്കില്‍ സമരസമിതി ശക്തമായ സമരത്തിലേക്ക് നീങ്ങും. വി എം സുധീരന്‍ നിലപാടുകളുടെ രാജാവ് ആണ്. ജനപക്ഷനിലപാട് സ്വീകരിക്കുന്ന നേതാക്കളുടെ എണ്ണം കുറവാണ്', എസ് സുരേഷ് കുമാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
