വീര്യം കുറഞ്ഞ മദ്യ നികുതി ഇളവും പി.എം ശ്രീയും: സർക്കാരിനോട് ശക്തമായ വിയോജിപ്പ് അറിയിച്ച് മുസ്ലിം ലീഗ്

JUNE 24, 2026, 12:39 AM

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ പാനീയങ്ങളുടെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശത്തിലും കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലും മുസ്ലിം ലീഗ് സർക്കാരിനോട് ശക്തമായ വിയോജിപ്പ് അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെയാണ് ലീഗ് നേതൃത്വം നിലപാട് നേരിട്ട് അറിയിച്ചത്.

ബജറ്റ് ചർച്ചകൾക്കുള്ള മറുപടി പ്രസംഗത്തിൽ ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി വ്യക്തമായ വിശദീകരണവും ആശങ്കകൾക്ക് പരിഹാരവും നൽകുമെന്നാണ് ലീഗ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. അനുയോജ്യമായ വേദികളിൽ പാർട്ടി തങ്ങളുടെ നിലപാട് ശക്തമായി ഉന്നയിക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി.

ഭരണത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രിയുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് പോകാൻ ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ മദ്യ നികുതി ഇളവും പി.എം ശ്രീ പദ്ധതിയും സംബന്ധിച്ച വിയോജിപ്പ് പാർട്ടിക്കുള്ളിൽ ശക്തമായതോടെയാണ് ഇപ്പോൾ നിലപാട് പരസ്യമായി അറിയിച്ചത്.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി.ഡി. സതീശനുമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കൂടുതൽ എളുപ്പമായിരുന്നുവെന്നാണ് ലീഗിലെ ചില മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിൽ ലീഗ് നിർണായക പങ്കുവഹിച്ചിരുന്നുവെന്നും അവർ ഓർമ്മിപ്പിക്കുന്നു.

അതേസമയം, കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് ലീഗിന് ഫിഷറീസ് വകുപ്പ് ഉറപ്പാക്കാൻ മുഖ്യമന്ത്രി എടുത്ത ശക്തമായ നിലപാടും ലീഗ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാൽ സർക്കാരുമായി ബന്ധം വഷളാക്കാതെ തന്നെ വിഷയങ്ങളിൽ നിലപാട് കടുപ്പിക്കുന്ന രീതിയിലാണ് ലീഗ് മുന്നോട്ട് പോകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam