കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിയുന്ന പ്രവണത തുടരുന്നു. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 2,500 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് പവന് 200 രൂപ കൂടി കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി.
ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ മാത്രം സ്വർണവിലയിൽ 8,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
