തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 51.7 ലക്ഷം ഗുണഭോക്താക്കൾക്കാണ് 2000 രൂപ വീതം പെൻഷൻ ലഭിക്കുക. ഇതിന് വേണ്ടി സർക്കാർ 1080 കോടി രൂപ അനുവദിച്ചു. ജൂലൈ 3ന് മുമ്പായി മുഴുവൻ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം.
വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ വിതരണവും ഇന്ന് മുതൽ ആരംഭിക്കും. ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി സംസ്ഥാന ധനവകുപ്പ് 128.59 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിവ ഉൾപ്പെടെ വിവിധ പെൻഷനുകൾ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
