കൊല്ലം: തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക് ആരംഭിച്ച പ്രത്യേക തീവണ്ടി സർവീസ് ദക്ഷിണ റെയിൽവേ ഒക്ടോബർ 28 വരെ നീട്ടി. ഓണം സീസണിൽ ആരംഭിച്ച തീവണ്ടിയിൽ യാത്രക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു.
തുടർന്നും സർവീസ് നിലനിർത്തണമെന്ന ആവശ്യം ജനപ്രതിനിധികളും യാത്രക്കാരുടെ വിവിധ സംഘടനകളും നിരന്തരമായി റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ എന്നീ സ്റ്റേഷനുകളിൽ തീവണ്ടിക്ക് സ്റ്റോപ്പുണ്ട്. തിരുവനന്തപുരം സെൻട്രലിൽനിന്ന് താംബരത്തേക്ക് സെപ്റ്റംബർ 16, 23, 30, ഒക്ടോബർ ഏഴ്, 14, 21, 28 തീയതികളിലാണ് സർവീസ് നടത്തുന്നത്.
താംബരത്തുനിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് സെപ്റ്റംബർ 17, 24, ഒക്ടോബർ ഒന്ന്, 08, 15, 22, 29 തീയതികളിലായിരിക്കും സർവീസ്. മധുര, ദിണ്ടിക്കൽ, തിരുച്ചിറപ്പള്ളി, വില്ലുപുരം, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് തീവണ്ടി സഹായകരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
