ക്വിസ് മത്സരത്തില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; രണ്ട് അധ്യാപകര്‍ക്ക് നോട്ടീസ്

SEPTEMBER 12, 2026, 10:05 PM

കാസര്‍കോട്: ക്വിസ് മത്സരത്തില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവത്തില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മൊഴി രേഖപ്പെടുത്താനായി രണ്ട് അധ്യാപകര്‍ക്ക് കൂടി നോട്ടീസ് നല്‍കി.

ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ച കുമ്പള ഉപ ജില്ലയിലെ അധ്യാപകര്‍ക്കാണ് നോട്ടീസ് അയച്ചത്. ഒരാഴ്ച്ചക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ എഇഒ മാര്‍ക്കും വീഴ്ച്ചയുണ്ടായെന്ന് അന്വേഷണത്തിലെ കണ്ടെത്തല്‍.

ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയ ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അധ്യാപകനെതിരെ സ്‌കൂളിന് അച്ചടക്ക നടപടി തുടരാമെന്ന വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.

vachakam
vachakam
vachakam

ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളില്‍ നടന്ന എല്‍പി വിഭാഗം സോഷ്യല്‍ സയന്‍സ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിലെ ചോദ്യവും ഉത്തരവുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.

ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് വി ഡി സവര്‍ക്കര്‍ എന്നായിരുന്നു ഉത്തരസൂചികയില്‍ നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam