'എച്ച്. സലാമിന്റെയും, ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ട്'; വെളിപ്പെടുത്തലുമായി ജി. സുധാകരൻ

SEPTEMBER 12, 2026, 10:00 PM

ആലപ്പുഴ: സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ താനാണ് ജോലി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ സ്വന്തം കുടുംബത്തിലുള്ള ആർക്കും താൻ ജോലി നൽകിയിട്ടില്ലെന്നും, ഇത്തരം കാര്യങ്ങളൊന്നും മാധ്യമങ്ങൾ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം വിമർശിച്ചു.  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കക്ഷിവ്യത്യാസമില്ലാതെ പലരും പണം വാങ്ങിയെന്നാണ് ഇ.ഡിയുടെ റിപ്പോർട്ടിലുള്ളതെന്നും, എന്നാൽ ഇവരാരും പണം വാങ്ങിയോ എന്ന് വ്യക്തിപരമായി തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കൾ പൊതുപ്രവർത്തനത്തിൽ സുതാര്യതയും സംശുദ്ധിയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വി.ഡി. സതീശൻ നല്ലൊരു മുഖ്യമന്ത്രിയാകാൻ പ്രാപ്തനാണെന്നും, എന്നാൽ അദ്ദേഹത്തോടൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതായും ജി. സുധാകരൻ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam