പ്രവാസികൾക്കിടയിൽ ആരോഗ്യപ്രദമായ ഭക്ഷണ ക്രമവും, വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 5 കിലോ മീറ്റർ ഓട്ടം ഫിറ്റ് ഫോർവേർഡ് 5കെ സെപ്തംബർ 12ന് ഗ്ലെൻവ്യൂവിൽ വച്ച് നടന്നു. കേരളാ ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുഖ്യ അതിഥിയായി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കേരളാ ഗവണ്മെന്റ് മയക്കു മരുന്ന് വ്യാപനത്തിനെതിരെ നടത്തി വരുന്ന ശക്തമായി പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും, അതിന് നേതൃത്വം നൽകുന്ന മന്ത്രി സഭയുടെ പ്രതിനിധിയായി എത്തിച്ചേർന്ന മോൻസ് ജോസഫിനോടുള്ള ആദര സൂചകമായി പരിപാടിയുടെ പേര് 'തൂഫാൻ 5കെ' എന്ന് പുനർനാമകരണം ചെയ്യും എന്ന സംഘാടകരുടെ പ്രഖ്യാപനം നിറഞ്ഞ കയ്യടികളോടെയാണ് കേൾവിക്കാർ സ്വീകരിച്ചത്.
ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരം ആണെന്നും, കേരളത്തിന്റെ നവീകരണത്തിനായി സമാന ആശയങ്ങളും പ്രവാസികളുടെ അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഷിക്കഗോ അതിരൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഓട്ടത്തിൽ പങ്ക് ചേർന്നും, സമ്മാനങ്ങൾ വിതരണം ചെയ്തും ആവേശത്തിൽ പങ്കു ചേർന്ന്. ഇല്ലിനോയിസ് സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ റൺ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിൻസൺ കൈതമല റേസ് ഡയറക്ടർ ആയി പ്രവർത്തിച്ചു.
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ, റീഹാബിലിറ്റേഷൻ പ്രൊഫെഷണൽസ്, റെസ്പെരിറ്റോറി തെറാപിസ്റ്റസ്, റേഡിയോഗ്രഫേഴ്സ്, സോഷ്യൽ വർക്കേഴ്സ് തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫെഷണൽസിന്റെ സംഘടനകൾ ഒന്ന് ചേർന്നാണ് പ്രഥമ മലയാളി 5കെ ഒരുക്കിയത്.
വിജയികൾക്ക് സിറിയക്ക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫികളും മോൻസ് ജോസഫ് വിതരണം ചെയ്തു. ഇതു വഴി സമാഹരിച്ച തുക ഭിന്ന ശേഷിക്കാർക്കായി ആരംഭിക്കുന്ന മലയാളി സംരംഭമായ ചോസൺ ഫൗണ്ടേഷൻ ഓഫ് ഇല്ലിനോയിസ് എന്ന സംഘടനക്ക് ബിഷപ്പ് ജോയ് ആലപ്പാട്ട് കൈമാറി.
സംഘടനാ പ്രസിഡന്റുമാരായ ഡോ. സിമി ജോസഫ് (INAI), മജോ ഓട്ടപ്പള്ളി (ARPOKO), ടോം ജോസ് (MARC), സോണി പോൾ (MRA), ലിൻസൺ കൈതമല (ISWAI) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് വലിയ ജന പങ്കാളിത്തത്തോടെ ഈ പരിപാടി സംഘടിപ്പിച്ചത്.
ടോണി പൊങ്ങാനാ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
