വീര്യം കുറഞ്ഞ മദ്യ നികുതി ഇളവിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സി.പി. ജോൺ

JUNE 24, 2026, 1:21 AM

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി ഗതാഗതമന്ത്രി സി.പി. ജോൺ. സിഎംപിക്ക് ഇതിൽ വേറെൊരു നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടൊപ്പം തന്നെ നിൽക്കുന്നതാണെന്നും സി.പി. ജോൺ വ്യക്തമാക്കി.

അതേസമയം, വാഹന മോഡിഫിക്കേഷൻ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. അപകടസാധ്യതയില്ലാത്ത തരത്തിലുള്ള മാറ്റങ്ങളെയാണ് ഉദ്ദേശിക്കുന്നതെന്നും, റോഡുകൾ ഇപ്പോൾ തന്നെ “മരണക്കിണർ” പോലുള്ള സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വലിയ നിയമലംഘനം, ചെറിയ നിയമലംഘനം എന്നിങ്ങനെ വേർതിരിവില്ലെന്നും മന്ത്രി വ്യക്തമാക്കി.

വാഹനത്തിൽ ബമ്പർ ഘടിപ്പിച്ചതിന് പിഴ ഈടാക്കിയ സംഭവത്തെക്കുറിച്ചും സി.പി. ജോൺ പ്രതികരിച്ചു. ബമ്പർ ഘടിപ്പിക്കൽ അപകടകരമായ കാര്യമാണെന്നും അത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ടിപ്പർ ലോറി ഡ്രൈവർമാർ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അമിതവേഗത്തിൽ ടിപ്പർ ഓടിക്കരുത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക പരിശോധനകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാന ജംഗ്ഷനുകളിൽ സീബ്ര ക്രോസിങ് ലൈനുകളുടെ വീതി വർധിപ്പിക്കുമെന്നും കാൽനട യാത്രക്കാർക്കും ബോധവത്കരണം നൽകുമെന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam