നാഗ്പൂർ : മതപരിവർത്തനം ആരോപിച്ചുള്ള പരാതിയിൽ മഹാരാഷ്ട്ര നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ക്രിസ്തുമസ് പ്രാർത്ഥനയോഗം നടന്ന വീടിന്റെ ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെയും കേസെടുത്തു.
മലയാളി പുരോഹിതനും ഭാര്യയും അടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പുരോഹിതനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
പുരോഹിതൻ ഭാര്യ പ്രദേശത്തുള്ള വിശ്വാസികളായ നാല് പേർ, വീട്ടുടമയും ഭാര്യയും, പോലീസ് സ്റ്റേഷനിൽ പുരോഹിതനെയും പിടിയിലായവരേയും അന്വേഷിച്ചെത്തിയ നാല് പേർ എന്നിവരാണ് പ്രതികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
