കഴിഞ്ഞവർഷം നേടിയത് 2356 കോടി;  ലോകത്തെ അതിസമ്പന്നനായ കായികതാരമായി റൊണാൾഡോ

MAY 16, 2025, 5:42 AM

 ലോകത്തെ അതിസമ്പന്നനായ കായികതാരമായി മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തുടർച്ചയായി മൂന്നാം തവണയാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തുന്നത്.

ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തിയത്.

ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ബാസ്‌ക്കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോയുടെ ഈ നേട്ടം.

vachakam
vachakam
vachakam

കഴിഞ്ഞവര്‍ഷം 275 മില്ല്യണ്‍ ഡോളറാണ് (2356 കോടി ഇന്ത്യന്‍ രൂപ) റൊണാള്‍ഡോ സമ്പാദിച്ചത്. ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍ താരം സ്റ്റീഫന്‍ ആണ് പട്ടികയിൽ രണ്ടാമതുള്ളത്.

156 മില്ല്യണ്‍ ഡോളറാണ് സ്റ്റീഫന്‍ കറിയുടെ സമ്പാദ്യം. അടുത്തിടെ എന്‍ബിഎയില്‍ 4000 കരിയര്‍ പോയിന്റ് നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും സ്റ്റീഫന്‍ കറി സ്വന്തമാക്കിയിരുന്നു.

ബോക്‌സര്‍ ടൈസണ്‍ ഫ്യൂരിയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. അതേസമയം ലയണല്‍ മെസ്സി അഞ്ചാമതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam