കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസന്‍സ് റദ്ദാക്കി

MAY 16, 2025, 1:24 AM

കേരള ബ്ലാസ്റ്റേഴ്സിന് 2025–26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ്ബ് ലൈസൻസ് നിഷേധിച്ചു.  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് അനുവദിക്കാതിരുന്നത്.  

 എഐഎഫ്എഫ് ക്ലബ്‌ ലൈസെൻസ് പ്രക്രിയയിലാണ് ലൈസെൻസ് നിഷേധിക്കപ്പെട്ടത്. ചില കാര്യങ്ങൾ ക്ലബിന്‍റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് 2025–26 സീസണിലേക്ക് ലൈസൻസ് ലഭിക്കാത്തതെന്ന് ക്ലബ് അധികൃതർ അറിയിച്ചു.

പ്രശ്ന പരിഹാരത്തിനായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നു‍‍വെന്നാണ് വിവരം. നടപടിയില്‍ ബ്ലാസ്റ്റേ‍ഴ്സിന് അപ്പീൽ നൽകുവാനും, ഇളവ് തേടാനും സാധിക്കും. 

vachakam
vachakam
vachakam

അടുത്ത സീസണെ ബാധിക്കാത്ത തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഒ‍ഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, മുഹമ്മദൻ ക്ലബ്ബുകൾക്കും പ്രീമിയർ വൺ ലൈസൻസ് നേടാൻ സാധിച്ചിട്ടില്ല. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam