ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്.
മെയ് 15 മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ മുംബൈയിൽ നിന്ന് എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്.
ഇന്ന് മുതലാണ് ഫുജൈറയിൽ നിന്നും മുംബൈ, കണ്ണൂർ എന്നീ രണ്ട് റൂട്ടുകളിൽ പ്രതിദിന സർവീസുകൾ ആരംഭിച്ചത്.
കണ്ണൂരിൽ നിന്ന് രാത്രി 8.55ന് പുറപ്പെട്ട ആദ്യ സർവീസ് രാത്രി 11.25ഓടെ ഫുജൈറയിൽ എത്തി. ഇതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെയും ഇൻഡിഗോ എയർലൈൻസിന്റെയും അധികൃതർ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്