ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നെന്ന് കോണ്‍ഗ്രസ്. അടുത്തയാഴ്ച എന്‍ഡിഎ മുഖ്യമന്ത്രിമാരെ മാത്രം കാണാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി ചൂണ്ടിക്കാട്ടിയാണ് ആരോപണം.
'ഓപ്പറേഷന്‍ സിന്ദൂരില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ മെയ് 25 ന് പ്രധാനമന്ത്രി എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ മാത്രം യോഗം വിളിച്ചു. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനായി എല്ലാ പാര്‍ട്ടികളിലെയും എംപിമാര്‍ ഒരു പ്രതിനിധി സംഘമായി വിദേശത്തേക്ക് പോകണമെന്ന് അദ്ദേഹം ഇപ്പോള്‍ ആഗ്രഹിക്കുന്നു.' കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കാണാത്തത് ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നെന്ന് ജയ്‌റാം രമേഷ് ആരോപിച്ചു.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടിയില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യത്തിനും ഐക്യദാര്‍ഢ്യത്തിനും ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രിയും ബിജെപിയും കോണ്‍ഗ്രസിനെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് രമേശ് ആരോപിച്ചു.
'1994 ഫെബ്രുവരി 22 ന് പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയ പ്രമേയം ആവര്‍ത്തിക്കാനും കൂട്ടായ ഇച്ഛാശക്തി പ്രകടിപ്പിക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രി സമ്മതിച്ചിട്ടില്ല,' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ദേശീയ താല്‍പ്പര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിജെപി ചെയ്യുന്നതുപോലെ ദേശീയ സുരക്ഷാ വിഷയങ്ങളെ ഒരിക്കലും രാഷ്ട്രീയവല്‍ക്കരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്