തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടാം പ്രതി പിടിയിൽ. നരിമൂട് സ്വദേശി ജാഫറാണ് വയനാട്ടിൽ വെച്ച് പിടിയിലായത്. ബാറിൽ വെച്ചുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്.
അഴീക്കോട് സ്വദേശി ആഷിറാണ് കഴിഞ്ഞ ഞായറാഴ്ച കുത്തേറ്റ് മരിച്ചത്. ബാറിൽ വച്ചുണ്ടായ അടിപിടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വാക്കേറ്റവും ഉന്തും തളളും നടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ആഷിറും പ്രതികളുമായി നെടുമങ്ങാട് മാർക്കറ്റിൽ വെച്ച് സംഘർഷമുണ്ടായി. ഇതിനിടെയാണ് യുവാവിന് കുത്തേൽക്കുന്നത്. ആഷിറിൻ്റെ നെഞ്ചിലും തുടയിലും കഴുത്തിലും കുത്തേറ്റിരുന്നു.
മുഖ്യപ്രതിയായ അഴീക്കോട് സ്വദേശി നസീർ, സുഹൃത്ത് ഷെമീം എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഷെമീമെന്ന് പൊലീസ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്