തിരുവനന്തപുരം: സി എം ആർ എൽ - എക്‌സാലോജിക് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴിയെടുക്കുന്നതിൽ അനുമതി തേടി ഇ ഡി. വിഷയത്തിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇഡി അപേക്ഷ നൽകി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമർപ്പിച്ച കുറ്റപത്രം കൊച്ചിയിലെ വിചാരണക്കോടതി അടുത്തിടെ അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെ കോടതിയിൽ അപേക്ഷ നൽകി ഇ ഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പഠിച്ച ശേഷമാണ് വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്