കൊല്ലം: കൊല്ലം ഏരൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചതായി റിപ്പോർട്ട്. ഏരൂർ സ്വദേശി വിനോദാണ് ആത്മഹത്യ ചെയ്തത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിനോദ് കുമാർ സ്ഥിരം മദ്യപാനിയാണെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
ഇന്നലെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിടുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു ഇയാൾ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടത്. അത് കഴിഞ്ഞു ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്