ഐപിഎൽ മെഗാ താര ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലഖ്‌നൗ വാങ്ങിയ കളിക്കാരനാണ് ഋഷഭ് പന്ത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ഡക്ക് ആയി പവലിയനിലേക്ക് മടങ്ങുന്ന ഋഷഭ് പന്തിന്റെ മുഖത്ത് അത്യന്തം നിരാശ പ്രകടമായിരുന്നു.
ഈ സീസണിലെ താരത്തിന്റെ പ്രകടനത്തിൽ വിമർശനം അറിയിച്ച് ഒരുപാടുപേർ രംഗത്തെത്തുകയും ചെയ്‌തു. 27 കോടി മുടക്കി ലക്‌നൗ സ്വന്തമാക്കിയ താരത്തിൽ നിന്ന് ഇത്തരത്തിലുള്ള പ്രകടനമായിരുന്നിൽ ടീമും ആരാധകരും പ്രതീക്ഷിച്ചിരുന്നത്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ പുറത്തായതിന് ശേഷം ഋഷഭ് പന്ത് ഔട്ട് നിരാശയോടെ ഡഗൗട്ടിൽ ഇരിക്കുന്നതും ടീം മെന്റർ സാഹിർ ഖാനുമായി ചർച്ച നടത്തുന്നതുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇത് ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം അംബാട്ടി റായുഡു വിമർശനവുമായി രംഗത്തെത്തി.
തീരുമാനങ്ങൾ എടുക്കുന്നതിൽ ഋഷഭ് പന്ത് കാണിക്കുന്ന ആശയക്കുഴപ്പത്തെക്കുറിച്ച് മുൻ ക്രിക്കറ്റ് താരം സംസാരിച്ചു. മറ്റുള്ളവരെ ആശ്രയിക്കാതെ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങണമെന്നും റായുഡു ചൂണ്ടിക്കാട്ടി.
പന്ത് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുൻ ഇന്ത്യൻ കളിക്കാരൻ അഭിപ്രായപ്പെടുന്നു. അതേസമയം, കഴിഞ്ഞ ദിവസം പന്ത് ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നു. ഇത് ശരിയായ ക്രമമല്ലെന്നും പന്ത് അൽപ്പം നേരത്തെ ക്രീസിലെത്തണമെന്നുമാണ് റായുഡുവിന്റെ വാദം.
അതേസമയം സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ 96.36 എന്ന സ്ട്രൈക്ക് റേറ്റിൽ 106 റൺസ് മാത്രമാണ് ഋഷഭ് പന്തിന് നേടാനായത്. ഈ സീസണിൽ മുംബൈ ഇന്ത്യൻസിനോടൊപ്പമാണ് ലക്‌നൗ സൂപ്പർ ജയിന്റ്‌സിന്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്