ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടത്തോട് അടുക്കുന്നു. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കൂടെ തോൽപ്പിച്ചതോടെ ലിവർപൂളിന് ഇനി കിരീടം നേടാൻ 6 പോയിന്റ് കൂടിയേ വേണ്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.
തുടക്കത്തിൽ 18-ാം മിനുറ്റിൽ ലൂയുസ് ഡയസിലൂടെ ലിവർപൂൾ ലീഡ് എടുത്തു. മത്സരത്തിൽ 86-ാം മിനുറ്റിൽ ഒരു സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം സമനില നേടി.
ഇതോടെ ലിവർപൂൾ പോയിന്റ് നഷ്ടപ്പെടുത്തുമോ എന്ന് ഭയന്നു. എന്നാൽ അവസാന നിമിഷം വാൻ ഡൈക് നേടിയ ഗോൾ ലിവർപൂളിന് ജയം നൽകി.
ഈ ജയത്തോടെ ലിവർപൂളിന് 76 പോയിന്റ് ആയി. അടുത്ത മാച്ച് വീക്കിൽ ലിവർപൂൾ വിജയിക്കുകയും ആഴ്‌സണൽ പരാജയപ്പെടുകയും ചെയ്താലും ലിവർപൂളിന് കിരീടം ഉയർത്താൻ ആകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്