കാലിയരിയെ തകർത്ത് ഇന്റർ മിലാൻ

APRIL 15, 2025, 4:31 AM

മാർക്കോ അർണൗട്ടോവിച്ചിന്റെ ഗോളും അസിസ്റ്റും കൂടിയായതോടെ ഇന്റർ മിലാന് സീരി എയിൽ നിർണായക വിജയം. കാലിയരിയെ 3-1ന് തോൽപ്പിച്ചതോടെ ഇന്റർ മിലാൻ ലീഗിൽ ഒന്നാം സ്ഥാനത്ത് ആറ് പോയിന്റ് ലീഡുയർത്തി.

ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി മാർക്കസ് തുറാമിന് വിശ്രമം അനുവദിച്ചാണ് ഇന്റർ ഇറങ്ങിയത്. അർണൗട്ടോവിച്ച് ടീമിനായി അറ്റാകിൽ ഇറങ്ങി.

13-ാം മിനിറ്റിൽ ഗോൾ നേടിയ താരം ലൗട്ടാറോ മാർട്ടിനെസിന്റെ ഈ സീസണിലെ 20-ാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു. യാൻ ബിസെക്ക് ശക്തമായ ഒരു ഹെഡറിലൂടെ മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു. കഗ്ലിയാരിക്കായി റോബർട്ടോ പിക്കോളി ഒരു ഗോൾ മടക്കിയെങ്കിലും അത് മതിയായില്ല. ഇനി ഇന്റർ മിലാൻ ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ രണ്ടാം പാദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam