കാർലോസ് അൽക്കാരസിന് മോണ്ടി കാർലോ മാസ്‌റ്റേഴ്‌സ് കിരീടം

APRIL 14, 2025, 10:01 AM

ഞായറാഴ്ച നടന്ന ഫൈനലിൽ ലൊറെൻസോ മുസെറ്റിയെ 3-6, 6-1, 6-0 എന്ന സ്‌കോറിന് തകർത്ത് കാർലോസ് അൽകാരാസ് തന്റെ കന്നി മോണ്ടി കാർലോ മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കി.

21കാരനായ സ്പാനിഷ് താരത്തിന്റെ ആറാം മാസ്റ്റേഴ്‌സ് കിരീടമാണിത്. 2024ൽ വിംബിൾഡൺ കിരീടം നേടിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയമാണിത്.
2022ൽ മോണ്ടി കാർലോയിൽ തന്റെ ആദ്യ മത്സരത്തിൽത്തന്നെ അൽകാരാസ് പരാജയപ്പെട്ടിരുന്നു.

ഈ വിജയത്തോടെ അൽകാരാസ് ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരും, അലക്‌സാണ്ടർ സ്വെരേവിനെ മറികടക്കും. 

vachakam
vachakam
vachakam

തോൽവി ഏറ്റുവാങ്ങിയെങ്കിലും മുസെറ്റി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 11ാം സ്ഥാനത്തേക്ക് എത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam