കൊച്ചി: മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിയ്ക്ക് കൈമാറി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു.
മാസപ്പടിക്കേസിൽ 2024 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ECIR രജിസ്റ്റർ ചെയ്തിരുന്നു. സിഎംആർഎൽ, കെ എസ് ഐ ഡി സി ഉദ്യോഗസ്ഥരെ തുടർന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു.
കുറ്റപത്രം പരിശോധിച്ച ശേഷം പ്രതിപ്പട്ടികയിലുള്ള ആളുകളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടക്കും. ഇ ഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ സിനി ഐ ആർ എസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്