കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനങ്ങൾക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ജനങ്ങളുടെ വോട്ടു പിടിക്കണമെങ്കിൽ ജനമധ്യത്തിൽ പ്രവർത്തിക്കണം. അതിനുവേണ്ടിയുള്ള ഒരു മാധ്യമമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാം. അതിൽ തെറ്റില്ല.
എന്നാൽ അടിത്തറ ജനങ്ങൾക്കിടയിൽ ആകണം. ഇതില്ലെങ്കിൽ ജനാധിപത്യത്തിൽ ശാശ്വതമായി നിലനിൽക്കില്ല', അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്