സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം; ഭര്‍ത്താവിനും ഭാര്യയ്ക്കും വെട്ടേറ്റു 

JULY 15, 2025, 4:39 AM

മലപ്പുറം: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും വെട്ടേറ്റതായി റിപ്പോർട്ട്. ആനമങ്ങാട് സ്വദേശി ചക്കുപുരക്കല്‍ ഷംസുദ്ദീന്‍, ഭാര്യ സമീറ എന്നിവര്‍ക്കാണ് വെട്ടേറ്റത്.  വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേമുക്കിലാണ് സംഭവം ഉണ്ടായത്.

അതേസമയം സമീറയും മക്കളും താമസിക്കുന്ന വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേമുക്കിലെ സ്ഥലത്തു നിന്നും മുന്‍ ഭര്‍തൃസഹോദരന്‍ മരങ്ങള്‍ മുറിച്ചു കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തലക്ക് പിന്നില്‍ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ആണ് ഭര്‍ത്താവ് ഷംസുദ്ദീന്റെ കൈക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam