തിരുവനന്തപുരം: മിൽമ പാലിന്റെ വിലവർദ്ധന തൽക്കാലമില്ലെന്ന് റിപ്പോർട്ട്. വിഷയത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തിയ ശേഷമായിരിക്കും വില കൂട്ടുന്നത് പരിഗണിക്കുക എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം വില കൂട്ടുന്നത് സംബന്ധിച്ച് ഇന്ന് ഡയറക്ടർ ബോർഡ് യോഗം ചേർന്നിരുന്നു. പിന്നാലെയാണ് തൽക്കാലം വർദ്ധന വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. മിൽമ തിരുവനന്തപുരം, എറണാകുളം യൂണിയനുകൾ വർദ്ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു.
പാലിന് 2019 സെപ്തംബറിൽ നാല് രൂപയും 2022 ഡിസംബറിൽ ലിറ്ററിന് ആറ് രൂപയും മിൽമ കൂട്ടിയിരുന്നു. നിലവിൽ മിൽമ പാലിന്റെ (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലിറ്റർ പാലാണ് കേരളത്തിൽ മിൽമ വിൽപന നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്